avatar
Malayalam christian songs
@M4manna
23.09.2023 11:56
മലയാളി ക്രിസ്ത്യാനിയുടെ മരണപ്പാട്ട് എന്നാണ്
'സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു ' എന്ന ഈ ഗാനം അറിയപ്പെടുന്നത്... ശവസംസ്‌കാര വേളയിൽ മുഴങ്ങിക്കേൾക്കുന്നത് കൊണ്ടാണ് ഈ ഗാനം അങ്ങനെ പരിഗണിക്കപ്പെടുന്നത്.. എന്നാല്, ഈ ഗാനം യഥാർഥത്തിൽ ഒരു വിലാപഗാനമല്ല, എഴുതിയത് മലയാളിയും അല്ല...
VolBrecht Nagel എന്ന ജർമൻ മിഷനറിയാണ് ഈ ഗാനത്തിന്റെ രചയിതാവ്. ഒരിക്കലും ഇതൊരു വിലാപ ഗാനം, അല്ലെങ്കിൽ മരണ സമയത്തെ ഗാനമാകുമെന്നു Nagel സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല.
'അരനാഴികനേരം ' എന്ന ചലച്ചിത്രമാണ് ഈ ഗാനത്തെ ഏറെ പ്രസിദ്ധമാക്കിയത് എന്ന് തോന്നുന്നു. വയലാർ കേവലം ചില മാറ്റങ്ങൾ വരുത്തി ദേവരാജൻ സംഗീതം പകർന്നത് ആയി ആണ് ചിത്രത്തിൽ ഈ ഗാനം അവതരിപ്പിച്ചത്...
മരണ വേളകളിൽ കേൾക്കുന്ന ഒരു ഗാനം ആയതിനാൽ
മലയാളി ക്രൈസ്തവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഗാനം എന്നും ചിലർ ഈ ഗാനത്തെ കുറിച്ച് പറയാറുണ്ട് എങ്കിലും കൃസ്തീയ ഗാനങ്ങളിൽ ഇത്രമനോഹരം ആയ, കേൾക്കുവാൻ ഇമ്പം ഉള്ള, ശാന്ത സുന്ദരം ആയ വേറെ ഒരു ഗാനം ഉണ്ടോ എന്ന് സംശയം ആണ്...

#Samayamam #m4manna
👍 196
🥰 16
👎 10
🔥 10
51 122.3K

Обсуждение 0

Обсуждение не доступно в веб-версии. Чтобы написать комментарий, перейдите в приложение Telegram.

Обсудить в Telegram

Malayalam christian songs

32.9K
Malayalam Christian songs
https://bio.link/m4manna

Buy ads: https://telega.io/c/m4manna
Открыть в Telegram